കോൺഗ്രസ് പാർട്ടിയുടെ ശാപം എന്ന് പറയുന്നത് രാഹുൽ മാങ്കൂട്ടത്തിനെപ്പോലെയുള്ള നേതാക്കളാണെന്ന് കരുതണ്ട. കോൺഗ്രസിൻ്റെ യഥാർത്ഥ ശാപം കൊടിക്കുന്നൻ സുരേഷിനെ പോലെയുള്ള ഊള നേതാക്കളാണ്. പ്രസ്ഥാനത്തേക്കാളും പ്രസ്ഥാനത്തിൻ്റെ ഭാരവാഹികളേക്കാളും പാർട്ടിയുടെ വിജയത്തേക്കാളും സ്വന്തം വളിച്ച ചിന്താഗതികളാണെന്ന് കരുതുന്ന ഒരു പിടി നേതാക്കൾ കടവിറക്കി പന്തലിച്ചു നിൽപ്പാണിപ്പോഴും കോൺഗ്രസിൽ. രാഷ്ട്രീയ മാന്യത എന്നതൊന്നും ഒട്ടും തീണ്ടിയിട്ടില്ലാത്ത ബി ജെ പിക്കും സിപിഎമ്മിനും കോൺഗ്രസിനെ നോക്കി കൊഞ്ഞനം കുത്താൻ സ്വന്തം പാർട്ടിയെ എറിഞ്ഞു കൊടുക്കുന്ന കാഷ്ഠമാണ് ഈ തരം കൊടിക്കുന്നൻമാർ. അവരെ പോലെയുള്ള പന്നൻമാർ പാർട്ടിയുടെ ബൂത്ത് തലം മുതൽ അഖിലേന്ത്യാതലം വരെ വ്യാപിച്ചപ്പോൾ ആണ് പാർട്ടി പ്രതിസന്ധിയിൽ പതിവായി പെട്ടു പോയത്. എതിർകക്ഷികളോട് വാ തുറന്ന് നാല് മറുപടി പറയാൻ കരുത്തും കഴിവുമില്ലാത്ത കൊടിക്കുന്നൻമാരുടെ ജുദ്ധം മുഴുവനും പാർട്ടിക്ക് ഉള്ളിലാണ്. സ്ഥാനമാനങ്ങൾക്ക് വേണ്ടി എന്ത് തരം താണ കളികൾക്കും വഴിതേടി നടക്കുന്ന ഈ തരം ശാപങ്ങൾ കോൺഗ്രസിനെ അടിമുടി കാർന്നു കാർന്നു തിന്നുകയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ കൊടിക്കുന്നിൽ സുരേഷിൻ്റെ സംഭാവന വട്ടപ്പൂജ്യമാണ്. തൻ്റേതായ കഴിവു കൊണ്ട് ഉയർത്തിക്കാണിക്കാൻ പറ്റുന്ന ഒരു വ്യക്തിത്വമൊന്നും കൊടിക്കുന്നിൽ സുരേഷിനില്ല. ദാരിദ്യം പിടിച്ച വിലപേശലുകൾ നടത്തിയാണ് കൊടിക്കുന്നിൽ സുരേഷ് പാർട്ടിയിൽ സ്ഥാനങ്ങൾ നേടി പിടിച്ചു നിൽക്കുന്നത് തന്നെ. ആ സുരേഷാണ് കെപിസിസി പ്രസിഡൻ്റിനെ പരിഹസിക്കുന്നത്. ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ജനകീയനായ കോൺഗ്രസ് ജനപ്രതിനിധി സണ്ണി ജോസഫിൻ്റെ നേതൃത്വത്തെ പരിഹസിക്കുന്നത്. നല്ല ഒന്നാം തരം മലയോര കർഷകൻ്റെ മകനാണ് സണ്ണി ജോസഫ്. കൃഷിപ്പണി ചെയ്ത് പണം സമ്പാദിച്ചാണ് സണ്ണി ജോസഫ് പഠിച്ചു ബിരുദമെടുത്ത് വക്കീലായത്. ആ തൊഴിൽ നീതിപൂർവ്വകമായി ചെയ്താണ് സണ്ണി ജോസഫ് രാഷ്ട്രീയക്കാനായിരുന്നപ്പോൾ ജീവിച്ചത്. കടവും ബാധ്യതയും ഒക്കെയുള്ള ഒരു ഇടത്തരം കർഷക കുടുംബമാണ് സണ്ണി ജോസഫിൻ്റേത്. തൊഴിൽ ചെയ്ത് കടം വീട്ടിത്തന്നെയാണ് ആ മലയോര കർഷക കുടുംബം പിടിച്ചു നിന്നത്. ചെറുപ്പം മുതൽ കോൺഗ്രസ് പക്ഷത്ത് നിലനിന്നിട്ടുള്ള സണ്ണി ജോസഫ് നിലവാരമില്ലാത്തതോ തരം താണതോ ആയ വാക്കുകൾ ഉപയോഗിക്കുക പോലുമില്ല. നിലപാടുകൾ കർനവും ദൃഢവുമാണ്. ഒരിക്കലും പാർട്ടിക്കകത്ത് കൂറ് മാറാതെ കെ.സുധാകരന് ഒപ്പം നിലയുറപ്പിച്ച നേതാവാണ് സണ്ണി ജോസഫ്. നല്ല ഒന്നാം തരം ദൈവ വിശ്വാസി. ആരെയും സഹായിക്കാൻ സന്മനസ്സുള്ള വ്യക്തിത്വം. സ്വന്തം നിയോജക മണ്ഡലത്തിലെ ഓരോ കുടുംബത്തെയും നേരിട്ടറിയാവുന്ന വ്യക്തിയാണദ്ദേഹം. ഏത് പാർട്ടിക്കാരനോ മതവിശ്വാസിയോ ജാതിയിലും വർഗ്ഗത്തിലും പെട്ടവനോ ആകട്ടെ അവരെയെല്ലാം ഇന്ത്യൻ പൗരൻമായി കണ്ട് അവർക്കായി പ്രവർത്തിക്കുന്ന ഉത്തമ ജനപ്രതിനിധി. ഏത് സംഘർഷാവസ്ഥ നിലനിൽക്കുന്നിടത്തും സമാധാനപരമായ നിലപാടുമായി നേരിട്ടെത്തുന്ന നിർഭയനായ നേതാവ്. സണ്ണി ജോസഫ് എന്ന ജനപ്രതിനിധിയെ നേരിൽ കാണാൻ പൗരൻമാർക്ക് ബൂത്ത് പ്രസിഡൻ്റ് മുതൽ എ ഐ സി സി സെക്രട്ടറി വരെയുള്ളവരുടെ കത്തോ ശുപാർശയോ പോലും ആവശ്യമില്ല. ഏത് പാതിരാത്രിക്ക് വിളിച്ചാലും ചെന്ന് കതകിൽ മുട്ടിയാലും വാതിൽ തുറന്ന് വന്ന് വിവരം തിരക്കി സഹായിക്കുന്ന നേതാവാണ് സണ്ണി ജോസഫ്. പേരാവൂരിൻ്റെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് സണ്ണി ജോസഫ് എംഎൽഎ. ആ സണ്ണി ജോസഫ് പേരാവൂരിൻ്റെ കെപിസിസി പ്രസിഡൻ്റാണ് എന്ന് നൂറ് കൊടികുത്തിയ കുന്നൻമാർ പരിഹസിച്ചാൽ പോലും അത് പേരാവൂരിന് അഭിമാനമാണ്. തൻ്റെ യോഗ്യത എന്താ സുരേഷേ എന്ന് ചോദിച്ചാൽ പറയാനെന്തുണ്ട്?കുറേ തള്ളി മറിച്ച്, വിലപേശി സീറ്റൊപ്പിക്കുന്നതോ? വളിപ്പ് പറഞ്ഞ് എതിർ കക്ഷിക്ക് സ്വന്തം പ്രസ്ഥാനത്തെ നാറ്റിക്കാൻ വഴിവച്ച് കൊടുക്കുന്നതോ? ഈ പാർട്ടിയെ നയിക്കാൻ സുരേഷിനെ പോലെ വളവള വളിപ്പും പറഞ്ഞ് തൊലിഞ്ഞുകെട്ട് നടക്കുന്ന പരാന്നഭോജികളെ കൊള്ളില്ല എന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് കോൺഗ്രസിൻ്റെ ആദർശപരമായ അന്തസ് പലിക്കുന്ന സണ്ണി ജോസഫ് എംഎൽഎയെ തന്നെ കെപിസിസി പ്രസിഡൻ്റാക്കിയത്. എതിരാളികളെ അടിച്ചുവീഴ്ത്താൻ ആർജ്ജവവും ആദർശവും കരുത്തും ഉള്ളത് കൊണ്ടാണ് കെ.സുധാകരൻ പ്രസിഡൻ്റായിരുന്നത്. കൊടിക്കുന്നിൽ സുരേഷ് പാർട്ടിയിൽ പല തസ്തികളും വഹിച്ചിരുന്നു. വൈസ് പ്രസിഡൻ്റായി വരെ പ്രവർത്തിച്ചു. എന്നിട്ടുമെന്തേ കൊടിക്കുന്നനെ കെപിസിസി പ്രസിഡൻറാക്കിയില്ല? കാരണമുണ്ട്. കാലണയ്ക്ക് പാർട്ടിക്കോ അണികൾക്കോ ഉപകാരമില്ലാത്ത കൊടിക്കുന്നൻമാർ നക്കിത്തിന്ന് തീർക്കുന്ന പാർട്ടിയെ വീണ്ടും വിജയപഥത്തിൽ എത്തിക്കാൻ ആശയവും ആദർശവുമുള്ള ഒരു നേതൃത്വനിര ഉണ്ടാവണമെന്ന് കോൺഗ്രസിന് നിർബന്ധമുണ്ടായിരുന്നു. അതു കൊണ്ടാണ് ഹൈക്കമാൻഡ് സണ്ണി ജോസഫിനെ കെ പി സി സി പ്രസിഡൻ്റാക്കിയത്. സ്വയം വലിയ സംഭവമാണെന്ന് കരുതി ഇളിഞ്ഞു തൊലിഞ്ഞ ഡയലോഗും കാച്ചി നടക്കുന്ന എമ്പോക്കി നേതാക്കളെ ഇനിയെങ്കിലും പാർട്ടിയുടെ നേതൃത്വം ഏൽപ്പിക്കണം. രാഹുൽ മാങ്കുട്ടത്തെയൊക്കെ അകറ്റി നിർത്തി നടത്തുന്ന പരിപാടികൾ അവസാനിപ്പിക്കണം. ആദ്യം പറഞ്ഞു വിടേണ്ടത് പാർട്ടിയുടെ നിലനിൽപ്പിനേയും അഭിമാനത്തേയും വളിച്ചു പുളിച്ച ഡയലോഗ് കാച്ചി താറുമാറാക്കുന്ന കൊടിക്കുന്നൻ മാർ നൽകുന്ന സന്ദേശം എതിരാളികൾക്ക് എടുത്തുയർത്തുന്നതിനുള്ള ആയുധങ്ങളാണ്. പാർട്ടിയോട് സ്നേഹമില്ലെങ്കിൽ വച്ചിട്ടു പോടേയ് എന്ന് ഈ തരം കൊടികുന്നൻ മാരോട് പറയാൻ പാർട്ടി നേതൃത്വം തയറാകണം. പാർട്ടിയിൽ അച്ചടക്കം ഉണ്ടാവണം. അതിന് തടസ്സമാകുന്ന കൊടിക്കുന്നൻ മാരെ ഇനിയെങ്കിലും ചുമന്നു നടക്കുന്ന പണി കോൺഗ്രസ് നിർത്തണം. കെപിസിസി പ്രസിഡൻ്റ് പോയിട്ട് ഒരു ഡിസിസി പ്രസിഡൻ്റാകാൻ കഴകത്തില്ലാത്തവനാണ് ഈ കൊടിക്കുന്നൻ സുരേഷ്. ആകെയുള്ള ഇവൻ്റെ പ്രൊഫൈൽ ദേ ഇത്രേ ഉള്ളൂ.
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ പൊതുരംഗത്ത് എത്തിയ ഇവനുള്ള കാലിബറിൻ്റെ ആകെ തുക താഴെ പറയുന്നതാണ്.
1983-1997 സംസ്ഥാന വൈസ് പ്രസിഡൻറ്, കെ.എസ്.യു
1987-1990 സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു
1989-1991, 1991-1996, 1996-1998, 1999-2004 ലോക്സഭാംഗം, അടൂർ
1996 ജനറൽ സെക്രട്ടറി, അഖിലേന്ത്യ യൂത്ത് കോൺഗ്രസ്, കെ.പി.സി.സി. & എ.ഐ.സി.സി അംഗം,
2012-2014 കേന്ദ്ര മന്ത്രി
2009-2014, 2014-2019, 2019-തുടരുന്നു ലോക്സഭാംഗം, മാവേലിക്കര
2018 മുതൽ കെ.പി.സി.സി. വർക്കിംഗ് വൈസ് പ്രസിഡൻറ്
1998-ലും 2004-ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ ചെങ്ങറ സുരേന്ദ്ര നോട് പരാജയപ്പെട്ടു.
പതിനേഴാം ലോക്സഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പ്.പതിനെട്ടാം ലോക്സഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പ്
മുൻകേന്ദ്ര തൊഴിൽ സഹമന്ത്രി, പതിനെട്ടാം ലോകസഭയിൽ മാവേലിക്കര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ്. എട്ടു തവണ ലോക്‌സഭാംഗമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം എ.ഐ.സി.സി അംഗമാണ് . 1989 മുതൽ 1998 വരെയും 2009 മുതൽ തുടർച്ചയായും ലോക്സഭയിൽ അംഗമാണ്.
മാവേലിക്കര സംവരണ മണ്ഡലത്തിൽ നിന്നു വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2011 മേയ് 12-ന് സുപ്രീം കോടതി ഈ വിധി അസാധുവാക്കി].
2012 ഒക്ടോബർ 28-ന് നടന്ന രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായി സ്ഥാനമേറ്റു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുന്നത് വരെ സുരേഷ് മന്ത്രിയായി തുടർന്നു. ഇപ്പോൾ ഇയാൾക്ക് ചീഫ് വിപ്പിൻ്റെ പണി കേന്ദ്രത്തിലുണ്ട്. അത് നേരേ ചൊവ്വേ പ്രവർത്തിച്ച് പാർട്ടിക്കൂറ് കാണിക്ക്. 20l 8 മുതൽ കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ വർക്കിങ് പ്രസിഡൻറായിരുന്നു ഇയ്യാൾ. ഒരുലക്കയും ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് ഇത്തവണ വർക്കിങ് പോലും കിട്ടാതെ പോയത്. മര്യാദയ്ക്ക് കെപിസിസി പ്രസിഡൻറിനെ അനുസരിച്ച് രാഷ്ട്രീയം പറഞ്ഞാൽ പാർട്ടിയും രക്ഷപ്പെടും കൊടിക്കുന്നനും രക്ഷപ്പെടും. കോൺഗ്രസിനെ കേരളത്തിൽ നയിക്കാൻ കഴിവുണ്ട് സണ്ണി ജോസഫിന്. കെ.സുധാകരനും ലീഡർ ആയിരുന്നു, ഒന്നിന്നും കൊള്ളാത്ത കൊടിക്കുന്നൻമാർ വളിച്ച വായും പുളിച്ച ചേഷ്ടയുമായി നടക്കും.അതു കൊണ്ട് കളി നിർത്തിക്കോ....
Sunny Joseph is preparing for a journey from the crude politics of the Kodikkunnans to the ideal politics of the Congress